പതിവിലും നേരത്തെയാണ് അവളുടെ ഫോണ്‍ വന്നത്...
"എന്താ നിന്‍റെ ശബ്ദം വല്ലാതിരിക്കുന്നല്ലോ മോളെ..."
"വിനൂ.. ഒന്നുമില്ലടാ.......... എന്തെങ്കിലും പറയു നീ.."
"അല്ല.. നിനക്ക് എന്തോ പറ്റിയിട്ടുണ്ട്... നിന്‍റെ മനസ് എനിക്കറിയാം... പറയൂ.."
ഒരു ചെറിയ മൌനം പിന്നെ മറുപടിയും "സത്യമാ വിനൂ...
എന്‍റെ കല്യാണം ഉറപ്പിച്ചു.. അതും എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ ഒരു ഗള്‍ഫുകാരനുമായി... അവര്‍ ഇന്ന് കുറച്ചു പേര്‍ കാണാന്‍ വരുന്നുണ്ട്.. ഞാനിനി എന്തു ചെയ്യും വിനൂ?? നീ പറയു... "
ഗദ്ഗദത്തോടെ മുറിഞ്ഞ വാക്കുകളില്‍ അവള്‍ പറഞ്ഞൊപ്പിച്ചു..
"ഞാന്‍.............,..........."
എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം... അവള്‍ക്കും പിന്നെ ഒന്നും പറയാന്‍ കഴിയുന്നില്ലായിരുന്നു...
"മോളെ ഞാന്‍ വിളിക്കാം"
മെല്ലെ ഫോണ്‍ മേശമേല്‍ വച്ചിട്ട് ഞാന്‍ നടന്നു... പൂമുഖവും ഡൈനിംഗ് ഹാളും പിന്നിട്ടു പതിയെ ...................... അടുക്കളയിലേക്ക്..........
അവിടെ അവളുടെ എരിയുന്ന ഹൃദയം പോലെ ചീന ചട്ടിയില്‍ പൊരിയുന്ന കരിമീന്‍.,..
മനസറിയാതെ നാവു യാന്ത്രികമായി മൊഴിഞ്ഞു .....
"അമ്മേ...... വിശക്കുന്നു... ഇത്തിരി ചോറ്............."
******************************
വ്യത്യസ്ത പ്രശ്നങ്ങള്‍............,......... ഒരേയൊരു വികാരം.........
BY
വിനീത് തൊയക്കാവ്