2013, മേയ് 12, ഞായറാഴ്‌ച

MOTHER'S DAY


ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ അവന്‍ വീണ്ടും അമ്മയുടെ അരികില്‍ വന്നിരുന്നു .... 

ആ  മുഖത്തേക്ക്‌ ദുഖത്തോടെ നോക്കി...

കട്ടിലില്‍ ഒന്നും മിണ്ടാതെ കിടക്കുകയാണ് അമ്മ... 

കണ്ണുകള്‍ക്ക്‌ ചുറ്റും കറുപ്പ് നിറം... മുഖം ചുളിവുകള്‍ വീണു തുടങ്ങിയിരിക്കുന്നു...

ആ പഴയ പ്രസരിപ്പാര്‍ന്ന മുഖം അമ്മക്ക് നഷ്ടമായിരിക്കുന്നു... 

ഒറ്റയ്ക്ക് ഒന്ന് നിവര്‍ന്നിരിക്കാന്‍ പോലുമാകാതെ കിടക്കാന്‍ തുടങ്ങിയിട്ട് വര്ഷം നാല് കഴിഞ്ഞു...

ഇനി ഞാന്‍ എന്ത് ചെയ്യും ??

സമയം സന്ധ്യയോടടുക്കുന്നു... 

അമ്മേ... ഞാന്‍ അറിയാന്‍ വൈകി പോയി.... 

നേരത്തെ അറിഞ്ഞിരുന്നെങ്കില്‍....,.... 

നമ്മുടെ ആ പഴയ ചിത്രം ... 

 സുന്ദരിയായ അമ്മയുടെ മടിയില്‍ ഇരിക്കുന്ന ഒന്നര വയസുകാരന്‍റെ ചിത്രം.. അതെങ്കിലും   തിരഞ്ഞു പിടിച്ചു ഞാന്‍ ഫേസ്‌ബുക്കില്‍ ഇട്ടേനെ ... 

ഇന്ന് മാതൃദിനമാണെന്ന് അറിയാന്‍ വൈകി പോയമ്മേ വൈകി പോയി ..

ഇതിപ്പോ നിങ്ങളുടെ ഈ കോലം.....

 ഒട്ടും പോരാ.... 

കാണുന്നവര്‍ കളിയാക്കും ... 

അവന്‍ തിരിഞ്ഞു നടന്നു.. 

ഫേസ്ബുക്ക് തുറക്കാന്‍ തിരക്കിട്ട് പോകുന്ന നേരം അമ്മയുടെ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ അവന്‍ കണ്ടില്ല... 

2013, മേയ് 4, ശനിയാഴ്‌ച

എസ് എം എസ്

ഇന്ന് കൃത്യം പതിനൊന്നു മണിക്ക് തന്നെ ആപ്പീസിലേക്ക് വണ്ടി കയറി... ആ നേരം ആയതുകൊണ്ടാകണം ബസില്‍ ഒട്ടും തിരക്കില്ലായിരുന്നു.... 

സീറ്റില്‍ ഇരുന്നതും കണ്ണുകള്‍ ബസ്‌ മുഴുവനായി ഒന്ന് സ്കാന്‍ ചെയ്തു ... 

ദാണ്ടെ ഒരു സുന്ദരി... 

പര്‍ദ്ദ അണിഞ്ഞ്,... കാലില്‍ സ്വര്‍ണ കൊലുസിട്ട് ... ലോങ്ങ്‌ സീറ്റില്‍ ഇരിക്കുന്നു... ഉദ്ദേശം ഒരു പതിനെട്ടു വയസു കാണും..

അവള്‍ എന്നെ തന്നെയല്ലേ നോക്കുന്നത് ???

പിന്നിലേക്ക് തിരിഞ്ഞു നോക്കി.. മറ്റാരെയും എന്നെക്കാള്‍ സുന്ദരന്മാരായി കാണുന്നില്ല


(ഇപ്പൊ നിങ്ങളുടെ മനസ്സില്‍ ഒരു ചോദ്യം വന്നു കാണും...
ഉത്തരം: ഞാന്‍ മുടിഞ്ഞ ഗ്ലാമരാ ... )...

അതെ.. എന്നെ തന്നെ....


ഇടയ്ക്കിടെ അവള്‍ നോക്കുന്നുണ്ട്...

ഇനി ഫ്രണ്ട്സ്‌ സിനിമയിലെ പോലെ പെങ്ങളുടെ കൂട്ടുകാരി എങ്ങാനും ആണോ ???

ഏയ്‌... ,.. അല്ല.. ഒട്ടും പരിചയമില്ല....

വിശന്നു പോരിഞ്ഞിരിക്കുന്ന നേരത്ത് ചൂട് കോഴി ബിരിയാണി കിട്ടിയ സന്തോഷം..

ഞാനും നോക്കും അവളും നോക്കും.. അവള്‍ നോക്കും ഞാനും നോക്കും...

അങ്ങനെ പോയി പോയി മനസ് പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലെ കാറ്റ് വരെ എത്തിയതായിരുന്നു...


പക്ഷെ കാറ്റിനു ശക്തന്‍ സ്ടാന്‍ഡിലെ കൂതറ മണമായിരുന്നു എന്ന് തിരിച്ചറിഞ്ഞ നേരം
ഞാന്‍ എണീറ്റു... അവളും...

കണ്ണുകള്‍ പരസ്പരം കഥ പറഞ്ഞു കൊണ്ടേയിരുന്നു...

പെട്ടെന്നായിരുന്നു അത് സംഭവിച്ചത്... സന്തൂര്‍ സോപ്പിന്റെ പരസ്യം പോലെ പുറകില്‍ നിന്നും ഒരു കൂറ ചെക്കന്‍റെ ശബ്ദം... " ഉമ്മാ..................... "

അങ്ങനെ ഒരു മൊതല് പുറകില്‍ ഉണ്ടായിരുന്നത് ഞാന്‍ അപ്പോഴാണ്‌ ശ്രദ്ധിക്കുന്നത്. ആ നോട്ടം അവസാനിക്കുന്നത് ആ ചെക്കനിലെക്കാണെന്നറിഞ്ഞപ്പോള്‍...,.....

എന്‍റെ കണ്ണുകളില്‍ നിന്നും ഞാനയച്ച അനുരാഗത്തിന്റെ മെസേജുകള്‍ "സോറി മച്ചാ സെന്റിംഗ് ഫെയില്‍ട്" എന്നഅറിയിച്ചു കൊണ്ട് തിരികെ വന്നു ..