ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ അവന് വീണ്ടും അമ്മയുടെ അരികില്‍ വന്നിരുന്നു ....
ആ മുഖത്തേക്ക് ദുഖത്തോടെ നോക്കി...
കട്ടിലില്‍ ഒന്നും മിണ്ടാതെ കിടക്കുകയാണ് അമ്മ...
കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് നിറം... മുഖം ചുളിവുകള്‍ വീണു തുടങ്ങിയിരിക്കുന്നു...
ആ പഴയ പ്രസരിപ്പാര്‍ന്ന മുഖം അമ്മക്ക് നഷ്ടമായിരിക്കുന്നു...
ഒറ്റയ്ക്ക് ഒന്ന് നിവര്‍ന്നിരിക്കാന്‍ പോലുമാകാതെ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാല് കഴിഞ്ഞു...
ഇനി ഞാന്‍ എന്ത് ചെയ്യും ??
സമയം സന്ധ്യയോടടുക്കുന്നു...
അമ്മേ... ഞാന്‍ അറിയാന്‍ വൈകി പോയി....
നേരത്തെ അറിഞ്ഞിരുന്നെങ്കില്‍....,....
നമ്മുടെ ആ പഴയ ചിത്രം ...
സുന്ദരിയായ അമ്മയുടെ മടിയില്‍ ഇരിക്കുന്ന ഒന്നര വയസുകാരന്റെ ചിത്രം.. അതെങ്കിലും തിരഞ്ഞു പിടിച്ചു ഞാന്‍ ഫേസ്ബുക്കില്‍ ഇട്ടേനെ ...
ഇന്ന് മാതൃദിനമാണെന്ന് അറിയാന്‍ വൈകി പോയമ്മേ വൈകി പോയി ..
ഇതിപ്പോ നിങ്ങളുടെ ഈ കോലം.....
ഒട്ടും പോരാ....
കാണുന്നവര്‍ കളിയാക്കും ...
അവന് തിരിഞ്ഞു നടന്നു..
ഫേസ്ബുക്ക് തുറക്കാന്‍ തിരക്കിട്ട് പോകുന്ന നേരം അമ്മയുടെ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര് അവന് കണ്ടില്ല...