2012, ജനുവരി 12, വ്യാഴാഴ്‌ച

ആത്മഹത്യയും രഞ്ജിനി ഹരിദാസും


എന്തിനാ നോക്കുന്നെ??
പറഞ്ഞു തീര്‍ന്നപ്പോഴേക്കും കണ്ണാടിയിലെ പ്രതിബിംബവും മുഖം വീര്‍പ്പിച്ചു. ഹും...  കല്യാണം കഴിക്കണം പോലും. കോളേജില്‍ നിന്ന് വരുന്ന നേരം നോക്കി ഇളിച്ചു ഇരിക്ക്യാ മാമന്‍റെ മോന്‍ പ്രേമന്‍ .
വരുമെന്ന് പറഞ്ഞിരുന്നു. ന്നാലും ആക്ക്രാന്തം കാട്ടി ഇത്ര നേരത്തെ തന്നെ വരണോ.

ശരിക്കും ഒരു അഴകിയ രാവണന്‍ തന്നെ. ഗള്‍ഫ്‌ സ്പ്രേയും പൂശി കയ്യിലും കഴുത്തിലുമൊക്കെ സ്വര്‍ണത്തിളക്കവുമായിട്ടു. മാമന്‍റെ മോനാണെന്ന് കരുതി അയാളെ തന്നെ കെട്ടണം എന്ന് പറഞ്ഞാല്‍ എങ്ങനാ...???

എന്നോട് ചോദിക്ക്യാതെ എന്‍റെ കല്യാണമോ. സുധിയോടൊപ്പം ജീവിക്കാന്‍ അല്ലെ ഇവരുടെയൊക്കെ സമ്മതം വേണ്ടുല്ലു. മരിക്കാന്‍ ആരോടും ചോദിക്കണ്ടല്ലോ.

ഹോ! വിശക്കുന്നു . അമ്മയോട് വഴക്കിട്ടു കയറി ഇരിക്കുന്നതാ... മണിക്കൂറുകള്‍ കഴിഞ്ഞു. ഇത്ര നേരായിട്ടും ആര്‍ക്കും എന്‍റെ കാര്യത്തില്‍ ഒരു ചിന്തയുമില്ല.

കണ്ണാടിയിലെ പൊട്ടെടുത്തു അവള്‍ നെറ്റിയില്‍ ഒട്ടിച്ചു. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നാ ചൊല്ല്. ആദ്യം ഒരു ആത്മഹത്യാ കുറിപ്പ്‌ എഴുതണം.

ഇതിലിപ്പോ എന്താ എഴുതാ??? പ്രണയ ലേഖനമാണേല്‍ സുമയോടു ചോദിക്കാമായിരുന്നു. അവള്‍ ഈ കാര്യത്തില്‍ ബിരുദാനന്ദ ബിരുദം കഴിഞ്ഞതാ. ഹും! വേറാരോടും വിളിച്ചു ചോദിക്കാനും പറ്റാതായി.

*ഞാന്‍ പോവുകയാണ്. എന്‍റെ മരണത്തിനു ഞാന്‍ മാത്രമാണ് ഉത്തരവാദി. ആ....... ഇത്രേം മതി..

പേപ്പര്‍ മടക്കി മേശപ്പുറത്ത് വെച്ചു. ഇനി??
ഇനിയെന്താ മരിക്ക്യന്നെ. അതിനിപ്പോ എന്താ ചെയ്യാ???

അമ്മ കാണാതെ മണ്ണെണ്ണ എടുക്കാമെന്ന് വച്ചാ ചത്താലും സ്വൈര്യം കിട്ടില്ല. ആകെ ഒന്നര ലിറ്ററാ റേഷന്‍ കടയില്‍ നിന്നും കിട്ടണേ. പണ്ടാരക്കാലി അതും തീര്‍ത്തിട്ടാണോ ചത്തെ എന്ന് പറഞ്ഞാവും കരച്ചില്‍. മാത്രോം അല്ല. പൊള്ളി മരിച്ചാല്‍ കാണാന്‍ ഒരു ഭംഗീം ണ്ടാവില്ല.

കുമാരേട്ടന്‍റെ കടയില്‍ നിന്ന് ഒരു ബ്ലേഡു  വാങ്ങി. പിന്നെ കണ്മഷീം.. കാശ് കൊടുത്തിട്ടില്ല. ഇനി കൊടുക്കേം ഇല്ല. ഞാന്‍ ചത്താല്‍ ഇനി അയാള്‍ ആരോട് കാശ് ചോദിക്കും. അല്ലേലും അയാള്‍ക്കിട്ടൊരു പണി കൊടുക്കണമെന്ന് കുറച്ചു നാളായി കരുതുന്നു. അന്ന് ഞാനൊരു ക്ലിപ്പ് വാങ്ങ്യപ്പോ പതിനഞ്ചു രൂപയാ എടുത്തത്.

അയ്യോ.. ബ്ലേഡ്‌ എവിടാ വെച്ചേ??? ആ..... ബോക്സിലുണ്ട്. അവള്‍ ബ്ലേഡ്‌ കയ്യിലെടുത്തു .  ശ്ശൊ! ഇതിപ്പോ മുറിക്കണ്ടേ. ചോര കണ്ടാലെ ഞാന്‍ തല കറങ്ങും. കോളേജില്‍ വീണു കാല്‍ പൊട്ടിയപ്പോ തല കറങ്ങി വീണതും ടി ടി എടുക്കാന്‍ പോയതും ഇപ്പോഴും മറന്നിട്ടില്ല. ആ ഇന്‍ജെക്ഷന്‍ കുത്തുന്നതിനും ഭേദം വീണതിന്‍റെ വേദന സഹിക്കുന്നതായിരുന്നു. ഇതും ശരിയാവുമെന്ന് തോന്നുന്നില്ല. ഇനി???

അവള്‍ സീലിംഗ് ഫാനിലേക്ക് നോക്കി പഴക്കമുണ്ട്. പൊട്ടി വീഴുമോ?? ഏയ്‌... ആകെ അമ്പത്തഞ്ചു കിലോ താങ്ങാനുള്ള കരുത്തോക്കെ കാണും.

അവള്‍ കണ്ണാടിക്ക് മുന്‍പില്‍ നിന്നെഴുന്നേറ്റു. കസേര മെല്ലെ ഫാനിനു താഴേക്കു നീക്കിയിട്ടു. ഷാള്‍ ഫാനില്‍ കെട്ടി. കുരുക്കുണ്ടാക്കി. ഇറങ്ങി . കട്ടിലില്‍ ഗള്‍ഫുകാരന്‍ മുറചെക്കന്‍ തന്ന സമ്മാനപ്പൊതി. ഹും.. അമ്മ കണ്ണുരുട്ടി കാട്ടിയപ്പോ വാങ്ങിയതാ. ഇനി ഇതാര്‍ക്ക് വേണം. എടുത്തു ചുമരിലോട്ടെറിഞ്ഞു. പിന്നെ, മേശയില്‍ നിന്നും ആത്മഹത്യാ കുറിപ്പെടുത്തു.

കയ്യില്‍ തന്നെ പിടിക്കാം. ഇനി ആരേലും വന്നു നോക്കുമ്പോ കാണാതെ പോകരുതല്ലോ. കയ്യില്‍ മുറുക്കി പിടിച്ചു. വീണ്ടും കസേരയില്‍ കയറി. കുരുക്കിനുള്ളിലൂടെ കട്ടിലില്‍ അലസമായി കിടന്ന സമ്മാനപ്പൊതിയിലേക്ക് നോക്കി.

“അയ്യോ!!!!!

കഴിഞ്ഞ സ്റ്റാര്‍ സിങ്ങറില്‍ രഞ്ജിനിയിട്ട അതെ ചുരിദാര്‍...

ഞാന്‍ അന്നെ അമ്മയോട് പറഞ്ഞിരുന്നതാ വാങ്ങി തരാന്‍...,. അമ്മ കേട്ടില്ല. അവള്‍ കസേരയില്‍ നിന്നും ചാടിയിറങ്ങി . കവര്‍ പരതി. ഉള്ളില്‍ പിന്നെയുമുണ്ട് മേക്‌ അപ്പ്‌ സെറ്റ്‌, ഒരു സ്വര്‍ണ തടവള.... പിന്നെ ഒരു സ്പ്രേ കുപ്പിയും...

ഹാ....... അടുത്ത ആഴ്ച കോളേജ്‌ ഡേ ക്ക് ക്ലാസിലെ രംഭ തിലോത്തമമാരുടെ മുന്നിലൂടെ ഞാനിതൊക്കെയിട്ടു ഒരു വിലസു വിലസും. ആ സുധിയും കാണണം ഇതൊക്കെ. അവനു ആ കാശുകാരി പെണ്ണിനോട് ഇത്തിരി നാളായിട്ട് ഒരു കുറുകല്‍..,. ഇനി  എനിക്കെന്‍റെ പ്രേമേട്ടന്‍ മതി.

അവളുടെ കയ്യിലെ ആത്മഹത്യാ കുറിപ്പ്  യാന്ത്രികമായി ചുരുണ്ട്  ചവറ്റുകുട്ടയിലേക്കെറിയപ്പെട്ടു.. 

11 അഭിപ്രായങ്ങൾ:

  1. ഹ ഹ ഹ ... ഇത് പെണ് വര്‍ഗത്തിനാകെ ഇട്ടോരു കുത്താണല്ലോ... എന്തായാലും ശൈലി എനിക്ക് ഇഷ്ടപ്പെട്ടു ... ആശംസകള്‍ ആദ്യ കമന്റ്‌ എന്റെതാവട്ടെ ..

    please remove word verification

    മറുപടിഇല്ലാതാക്കൂ
  2. ശൈലി ഇഷ്ടമായി...പ്രായത്തിനൊപ്പം അനുഭവങ്ങളും ക്യംപസിനു പുറത്തേക്ക് കടകക്ട്ടെ. ..പിന്നെ എല്ലാ പെണ്‍മനസ്സും ഇങ്ങനെ അല്ല കേട്ടോ !

    മറുപടിഇല്ലാതാക്കൂ
  3. വളരെ നന്നായി......ഉടനീളം നര്‍മരസം......ആത്മഹത്യക്ക് ശ്രമിയ്ക്കുമ്പോളും......വീണ്ടും എഴുതുക......നല്ലൊരു ഭാവി വിനീതിന് നേരുന്നു.....ഇനിയും നല്ല എഴുത്തുകാരന്‍ ആകാന്‍.....

    ശ്രീകുമാരന്‍ അങ്കിള്‍.....

    മറുപടിഇല്ലാതാക്കൂ
  4. നന്ദി ശരത്, റെജിയ ചേച്ചി, ശ്രീകുമാരന്‍ അങ്കിള്‍

    മറുപടിഇല്ലാതാക്കൂ
  5. നിമിഷനെരത്തെക്കും മാത്രം നിലനില്‍ക്കുന്ന ചില പ്രധാന ചിന്തകള്‍ , തീരുമാനങ്ങള് , അവ ചിലപ്പോള്‍ ജീവിതത്തെ തന്നെ മാറ്റി മരിച്ചേക്കാം..
    വ്യതസ്ട മായാ അവതരണ രീതിയിലൂടെ പറഞ്ഞിരിക്കുന്നു...
    വീണ്ടും എഴുതുക പോസ്റ്റുക .

    മറുപടിഇല്ലാതാക്കൂ
  6. നന്നായി മാഷേ.... എനിക്കിഷ്ടപെട്ടു ഈ എഴുത്ത്.... തുടക്കവും ഒടുക്കവും എല്ലാം നന്നായി..

    മാഷേ.. ഈ വേര്‍ഡ്‌ വേരിഫിക്കേശന്‍ മാറ്റിയാല്‍ നാരങ്ങ മിട്ടായി വാങി തരാം... ഒന്ന് മാറ്റിയെക്കൂ..

    മറുപടിഇല്ലാതാക്കൂ
  7. Khadu: അത് എങ്ങനെ മാറ്റാം എന്ന് കൂടി പറഞ്ഞു തന്നാല്‍ രണ്ടു നാരങ്ങമുട്ടായി വാങ്ങി തരാം

    മറുപടിഇല്ലാതാക്കൂ
  8. എടാ കള്ളാ ഇങ്ങനൊരു കാര്യം ഇവിടെ ഉണ്ടായിട്ടു ഒരു വാക്ക് പോലും നീ എന്നോട് പറഞ്ഞില്ലല്ലോ.
    നന്നായിട്ടുണ്ട് എഴുത്ത്.
    എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. വെറുതെ ഇരിക്കണ്ട, എന്തെങ്കിലുമൊക്കെ ഇടയ്ക്കിടെ എഴുതിക്കോളൂ.
    followers gadget add ചെയ്യണം.
    നമ്മുടെ പടിഞ്ഞാറെ നെടുമാടാണല്ലോ ഇത്?
    ഞാന്‍ ഇടയ്ക്കിടെ വന്നു നോക്കാം ട്ടോ..

    മറുപടിഇല്ലാതാക്കൂ
  9. നന്നായിട്ടുണ്ട് മച്ചാനേ..... ഇനിയും ഒരുപാടൊരുപാട് എഴുതണം

    മറുപടിഇല്ലാതാക്കൂ