2014, ജനുവരി 31, വെള്ളിയാഴ്‌ച

ന്യൂ ജെന്‍

കഴിഞ്ഞ ജന്മദിനത്തിന്റെ അന്ന് ..

വെര്‍തെ ഓര്‍മ്മകള്‍ അയവിറക്കാം എന്ന നിഷ്കളങ്കമായ ചിന്തയിലാണ് മുന്‍പ്‌ പഠിച്ച ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഏരിയയില്‍ ഒന്ന് കറങ്ങാന്‍ പോയത് . 

"ഹേ ...... പീ .............. ബേ .... ഡേ.. ബ്രോ .. "

പെട്ടെന്നൊരു ന്യൂ ജെന്‍ അശരീരി .. 

തിരിഞ്ഞു നോക്കിയപ്പോ കണ്ടത് അതിഫീകര കാഴ്ച ..

ഒരു നത്തോലി ചെക്കന്‍

കാലില്‍ കാന്‍വാസ് ഷൂ .. അതും പച്ച . നല്ല മഞ്ഞ പാന്‍റ്സ് .. പശു നക്കിയ പോലത്തെ മുടി.

ബ്ലാക്ക്‌ ടീഷര്‍ട്ടില്‍ ഒരു മാതിരി ഡിസൈന്‍

പിന്നേ അതിനിടയില്‍ വെളുത്ത കൂട്ടക്ഷരത്തില്‍ എഴുതിയത് വായിച്ചപ്പോ കിളി പാറി

"F***********K YOU"

പിന്നൊരു കൈ ചിഹ്നവും ..

അതെങ്ങനാന്നു പറയണ്ടല്ലോ ..

"നീയേതാടാ ??"

"എന്തൂട്ട് ചോദ്യ ബ്രോ .. ഞാന്‍ ബ്രോ ന്‍റെ എഫ് ബി ഫ്രണ്ട്‌ അല്ലെ .."


"എഹ് !!! യേത് ??"

"എന്നെ മനസിലായില്ലേ ?? ഞാന്‍ ________ശങ്കര്‍ . പള്ളിക്കടവിനടുത്തുള്ള...

ആ ഷാരുഖ് ന്‍റെ ഫോട്ടോ പ്രൊഫൈല്‍ പിക് ആയിട്ട്... കണ്ടിട്ടില്ലേ . ബ്രോ ന്‍റെ എല്ലാ ഫോട്ടോയും ഞാന്‍ ലൈക്കാറുണ്ട്.. പിന്നെ സ്ടാട്ടസ് ഒക്കെ സൂപ്പറാ ട്ടാ .."

ഇടയ്ക്ക് അവനെന്നെ സുഖിപ്പിച്ചത് ഞാന്‍ കേട്ടില്ലെന്നു നടിച്ചു .

അല്‍പ സമയത്തെ ആലോചനയ്ക്ക് ശേഷമാ ആളെ പിടി കിട്ടിയത് . ചായക്കടക്കാരന്‍ ശങ്കുരുട്ടി ചേട്ടന്‍റെ താഴെയുള്ള മോന്‍ .

ശങ്കുരുട്ടി ചേട്ടന്‍ ശങ്കര്‍ ആയതെങ്ങനെ ??

ന്യൂ ജെന്‍ വിക്രിയകള്‍..

ഭാഗ്യം ന്തായാലും തന്തയെ മാറ്റിയില്ല..

മൂത്ത പെങ്കൊച്ച് ആരുടെയോ ഒപ്പം ചാടി പോയതില്‍ പിന്നെ ശങ്കുരുട്ടി ചേട്ടന് ആകെയുള്ളത് ഈ തല തെറിച്ചവന്‍ മാത്രാ.. അടുത്ത കാലത്തൊന്നും ഈ മോതലിനെ ഞാന്‍ കണ്ടിട്ടുമില്ല .

നല്ല സ്നേഹമുള്ള ചേട്ടനാ..
പണ്ട് ഈ പ്രായത്തില്‍ അച്ഛനോടൊപ്പം അവിടെ പുട്ടും പഴോം തട്ടാന്‍ പോകുമ്പോ ചായക്കടയില് ഇവന്‍ അമ്മേടെ ഒക്കത്ത് മൂക്കും ഒലിപ്പിച്ചോണ്ട് വല്യ വായില്‍ കാറുന്നുണ്ടാകും.

ഇവന്‍റെ ബ്രോ വിളി കേള്‍ക്കുമ്പോ അന്നേ ഒരു കുറ്റി പുട്ട് കുത്തി കേറ്റി കൊന്നാ മതിയാരുന്നു എന്ന് തോന്നിപ്പോയി .

"നീയെന്താടാ ഇവിടെ? "

"എന്‍റെ അമ്മേടെ വീട് ഇവിടാ.. ഇവിടെ നിന്നാ ഞാന്‍ പടിക്കണേ .."

"എത്രേലാ പ്പോ ??"

"എട്ടില് .."


"പ്രൊഫൈലില് നീ ഡിഗ്രീ ആണല്ലോ."

" ആ... അത് പിന്നേ.... ഒരു ഇതിനു .."

" ഉം."

"എവിടേയ്ക്കാ ഈ കോലത്തില് ?"

"അച്ഛന്‍റെ വീട്ടീ പോവാ .."

അപ്പോഴും എന്‍റെ നോട്ടം ആ ടീഷര്‍ട്ടില്‍ ആയിരുന്നു.

" എന്തൂട്ട്രാ നിന്‍റെ ഷര്‍ട്ടില് എഴുതീരിക്കണേ ?"

"അത്.. അത് ഇപ്പഴത്തെ ട്രെന്‍ഡ് അല്ലെ ബ്രോ .."


നിന്‍റെ @#$@#$% ലെ ട്രെന്‍ഡ്. 

എനിക്കങ്ങ് കലി കേറി ..

" ഉം.. കേറഡാ വണ്ടീല് .. നിന്നെ ഞാന്‍ കൊണ്ടാക്കാം വീട്ടില് .."

ചായക്കട എത്തുന്ന വരെ ഒന്നും മിണ്ടിയില്ല.

എന്തോ പന്തികേട് ചെക്കനും തോന്നിയിരിക്കണം.

രണ്ടു കൊള്ളിച്ചിട്ടു തന്നെ കാര്യം ..

" ശങ്കുരുട്ട്യെട്ടാ.. "

"ആ മോനെ, നിന്നെ കണ്ടിട്ട് കുറെ നാളായല്ലോ.. അച്ഛന് സുഖല്ലേ ??"
" ആ സുഖന്നെ.."

"എന്താ ചേട്ടന്‍റെ വിശേഷങ്ങള്‍ ??"

"ഓ.. പഴേ പോലെ കച്ചോടം ഒന്നുല്ല ഡാ .."

ചില്ല് പെട്ടിയിലെ ഉറക്കം തൂങ്ങിയിരിക്കുന്ന പഴമ്പൊരിയും വടയും പറയാതെ പറയുന്നുണ്ടായിരുന്നു ആ കഥ

"ഇവനെ എവിടന്നു കിട്ടി ?? "

"വരും വഴി കണ്ടപ്പോ കയറ്റീതാ.."

" ഉം.. നീയിരിക്ക്. ഞാന്‍ ചായയെടുക്കാം .."

"വേണ്ട ചേട്ടാ.. പോയിട്ട് ലേശം ധൃതി ണ്ട് .

അല്ല ,

തെന്തു കോലാ ന്‍റെ ചേട്ടാ..."


ആ കുട്ടിപ്പിശാശിനെ ചൂണ്ടിക്കാട്ടി ഞാന്‍ ചോദിച്ചു.

" എന്തൂട്ട് പറയാനാ ഡാ .. നമ്മള് പറഞ്ഞോട്ത്ത് ഒന്നും നിക്കാണ്ടായി പിള്ളാര്.. ഒരുത്തി തന്നെ ഇട്ടേച്ചു പോയി. അതേ പിന്നെ ഞാന്‍ ഒന്നും പറയാറുമില്ല.. എന്നെ എല്ലാരും അറിയണോണ്ട് എവിടെ പോയാലും ഒരു ശ്രദ്ധേണ്ട് എല്ലാര്‍ക്കും " 

ശ്ശെടാ രണ്ടു കൊള്ളിക്കാന്‍ ഉള്ള ചാന്‍സ്‌ ചീറ്റി പോയോ ?? അവിടെ വച്ചേ രണ്ടു പൊട്ടിച്ചാ മതിയാരുന്നു ..

"അതല്ല ചേട്ടാ ഇവന്‍ ഇങ്ങനെ നടക്കണോണ്ട് അല്ല. ദേ അവന്‍റെ ഷര്‍ട്ടില് എഴുതീരിക്കണ കണ്ടാ.. "

"അതിപ്പോ ഞാന്‍ കണ്ടിട്ട് എന്തൂട്ടിനാ ണ്ടാ.. നിക്ക് വായിക്കാന്‍ അറിയില്ലല്ലോ .."

"അതിന്‍റെ അര്‍ഥം ന്താ ന്നു മനസിലായാ ? ദേ അവനോടു തന്നെ ചോദിക്ക്. അവന്‍ പറഞ്ഞു തരും ."


ചെക്കന്‍ നിന്ന് പരുങ്ങി..

"എന്തൂട്ട്രാ എഴുതീരിക്കണേ ?? "

"അത് പിന്നെ.. "

"ഉം... ഒലക്ക.. അച്ഛന്‍റെ കൊഞ്ചിച്ചു വളര്‍ത്തിയത്കൊണ്ട് മോള് ഇങ്ങനായി ന്നും പറഞ്ഞു അമ്മ വീട്ടാര് വളര്‍ത്തി നന്നാക്കാന്‍ നോക്കീതല്ലേ.. നീ അവടെ പോയിട്ട് പുത്തകം തൊറക്കില്ലാന്നു എനിക്കറിയാം.. എ ബി സി ഡി വരെ തെറ്റാണ്ട് പറയാന്‍ അറിയോടാ നിനക്ക് ? പിന്നെ ഇമ്മാതിരി കൂട്ടെഴുത്തു കണ്ട് എന്തൂട്ട് അര്‍ത്ഥറിയാനാ. "


അവന്‍റെ മുഖത്ത് നല്ല സ്ട്രോങ്ങ്‌ ടീ പരുവത്തില്‍ നോക്കിയിട്ട് കക്ഷി എന്നിലേക്ക്‌ തിരിഞ്ഞു .

"ഡാ ഇവന്‍റെ പ്രോഗ്രസ് കാര്‍ഡ്‌ ഒപ്പിടാന്‍ ഇപ്രാവശ്യം ഞാനാ പോയെ .. നാണം കേട്ടൂന്നു പറഞ്ഞാ മതീലോ.. 

പത്തു പന്ത്രണ്ടു വിഷയമുള്ളതില് ഒരെണ്ണം പോലും രണ്ടക്കം കടന്നിട്ടില്ല ..
ഈ ഇവനാ ഇതൊക്കെ വായിച്ചു നോക്കാന്‍ പോണേ ??

പട്ടക്കടലാസോണ്ട് കോണം അടിച്ചു കൊടുത്താ അതും ഇട്ടോണ്ട് നടന്നോളും.. അല്ലാണ്ട് വായിക്കാന്‍ വേണ്ടി ഒരു പേപ്പറു എടുക്കനത് ഞാനിതുവരെ കണ്ടിട്ടില്ല.. "

ആഹാ ഇപ്പൊ പറഞ്ഞു വരുന്നത് ചെക്കന് വിദ്യാഭ്യാസം ഇല്ലാത്തെന്റെ കഥയാ ?

"ഇതതൊന്നും അല്ലെന്‍റെ ചേട്ടാ ..

രണ്ടു കിട്ടാത്തെന്റെ കൊറവാ ചെക്കന് . ഓരോ പുതിയെ ഭാഷേം കൊണ്ട് നടക്കാ .. ഹും."

എന്‍റെ ദേഷ്യം കൂടി കൂടി വന്നു ..

"ന്നാ നീ പറയ് ഡാ . എന്തൂട്ടാ എഴുതീരിക്കണേ.. എന്തൂട്ട പ്രശ്നം. നിക്കൊന്നും മനസിലാവുണില്ല ??"

"ആ.. അത്... അത് പിന്നെ.. ഇതിന്‍റെ അര്‍ത്ഥം ന്താ ന്നു വച്ചാ ..."

അച്ഛന്‍റെ പ്രായമുള്ള ആളോട് ഞാന്‍ എങ്ങനാ ഇതിന്‍റെ മീനിംഗ് പറഞ്ഞു കൊടുക്കാ എന്നറിയാതെ ഞാന്‍ പൊറോട്ട മാവ് പോലെ കുഴങ്ങി



"അത് ശരി അപ്പൊ നീയും ആ പഴേ സ്വഭാവം തന്നെ ലെ ??
ഇപ്പോഴും പഠിക്കില്ലേ ?? അന്ന് നാരായണന്‍ ദേ ഇവടെ വന്നിരുന്നു നീ ഒഴപ്പി നടക്കണ കാര്യം വിഷമത്തോടെ ഇരുന്നു പറഞ്ഞിരുന്നത് ഞാനിന്നും മറന്നിട്ടില്ല . "

നല്ല ബെസ്റ്റ്‌ തന്ത.

പിറകിലേക്ക് നോക്കിയപ്പോ ചെക്കന്റെ കോപ്പിലെ ചിരി.

എന്തോ ഭാഗ്യത്തിന് കൂട്ടുകാരി മിസ്സടിച്ചത് ഞാന്‍ മുതലാക്കി .

" വീട്ടീന്നാ. അത്യാവശ്യായിട്ടു പോണം. ഞാന്‍ പിന്നെ വരാം.. എന്നും പറഞ്ഞു ഞാന്‍ സ്കൂട്ടായി ... "
ബൈക്ക്‌ സ്റ്റാര്‍ട്ട് ചെയ്തു നീങ്ങുന്നതിനിടയില്‍ ആ അശരീരി വീണ്ടും കേട്ടു..

"ബ്രോ അപ്പൊ ഇനി എഫ് ബില് കാണാം ട്ടാ..."

വിത്തൌട്ട് ചായയില് വീണ ഈച്ചയെ കോരി കളയുന്ന തിരക്കിലായിരുന്നു ശങ്കുരുട്ട്യെട്ടന്‍

2014, ജനുവരി 29, ബുധനാഴ്‌ച

കുങ്കുമപ്പൂവ്

ജനുവരി 8:


സമയം രാത്രി ഒമ്പത് മണി

കയറി വന്നപ്പോഴേ അമ്മയുടെ മുഖത്ത് ഒരു വിഷാദ ഭാവം ..

അടുത്തെങ്ങാനും സാമ്പാറ് മണക്കുന്നുണ്ടോ..

അയല്‍ വീടുകളിലേക്ക്‌ ഒന്ന് പാളി നോക്കി ..

ഇല്ല, ആരും പടമായ ലക്ഷണം കാണുന്നില്ല .

സമാധാനം , അച്ഛന് ഭാവമാറ്റങ്ങള്‍ ഒന്നും തന്നെയില്ല ..

വേഗം ഒരു കുളിയും പാസാക്കി ഒരു ചൂട് കഞ്ഞി വിത്ത് ബുള്‍സ് ഐ ഓര്‍ഡര്‍ ചെയ്തു കസേരയില്‍ കയറി ഇരുന്നു .

കഞ്ഞിയാക്കിയത് സത്യായിട്ടും വിശപ്പില്ലാഞ്ഞിട്ടാ..

( വൈകീട്ട് വരും വഴി കൊള്ളിയും ബീഫും തട്ടിയത് കൊണ്ടാണോ എന്തോ )

വീട്ടില്‍ വന്നിട്ട് ഒന്നും കഴിച്ചില്ലേല്‍ പിന്നെ അതിനു വേറെ വഴക്ക് കേള്‍ക്കണം ..

സമയം 9.35

കഞ്ഞി റെഡി .

ഏഷ്യാനെറ്റിലെ നീട്ടി വലിച്ചുള്ള തേങ്ങല്‍ കേട്ടാണ് ടീവിയിലെക്ക് നോക്കിയത് ..

മരണം .. രുദ്രന്‍ ഉണ്ട മരിച്ചിരിക്കുന്നു ..

ആകെ കണ്ണീരു മയം...

ആ വയലിന്‍ വായന കേട്ടപ്പോഴേ ചിരി പൊട്ടി .. അത് കേട്ടാല്‍ ജീവനുള്ളവര്‍ വരെ തട്ടിപ്പോകും ..

"എന്‍റെ രുദ്രന്‍ ഉണ്ടേ.. നിനക്ക് എസ്കോര്‍ട്ട് നു ഐജി വരെ ഉണ്ടായിട്ടും നിനക്കീ ഗതി വന്നല്ലോ.."

മദര്‍ ഇന്‍ ലോ എണ്ണിപ്പെറുക്കി കരയുന്നു..

അതിനിടയിലാ ശവത്തിനടുത്തിരുന്നു രണ്ടു "ഉണ്ടന്മാരുടെ" വഹ മുടിഞ്ഞ കരച്ചില്‍...

അതിലോരുത്തന്റെ കരച്ചില്‍ കേട്ടതും ചിരിച്ചു ചിരിച്ചു വായിലെ കഞ്ഞി വരെ തൂറ്റി ..

പെട്ടെന്നായിരുന്നു അമ്മയുടെ ഭാവം മാറിയത്

"എന്താടാ ഇത്ര കിണിക്കാന്‍ ??"

ഹും.. അതെങ്ങനാ ..
അന്യന്‍റെ വിഷമം മനസിലാക്കാന്‍ മനസ് എന്നൊന്ന് പറയുന്ന സാധനം വേണം..

അങ്ങനെയുള്ളവര്‍ക്കെ ഇതൊക്കെ കാണുമ്പോ ഉള്ളില്‍ സങ്കടം വരൂ ..

ഹും..

നീ ഏതു നേരോംആ കംബ്യൂട്ടറില്‍ കുത്തി പിടിച്ചിരുന്നോ..

ആര് ചത്താലും ജീവിച്ചാലും നിനക്കാ കുന്ത്രാണ്ടം മതീലോ .. "

അല്‍പ നേരത്തേക്ക്‌ മൌനം ..

പ്ലേറ്റില്‍ കിടക്കുന്ന ബുള്‍സ് ഐ വരെ എന്നെ നോക്കി കൊഞ്ഞനം കുത്തി.

കിട്ടിയ കഞ്ഞി പ്ലിംഗ് പ്ലിംഗ് എന്ന് കോരി കുടിച്ചു ഞാന്‍ മെല്ലെ സ്കൂട്ടായി

ഇന്‍റര്‍വ്യൂ

നാലാം ക്ലാസില്‍ നാലാമത്തെ പിരിയഡില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കുമ്പോ

"ഉച്ചക്കഞ്ഞിക്ക് ഇന്ന് കോഴിമുട്ട കിട്ട്വോ"

എന്ന് ഞങ്ങടെ ആര്‍ സി യു പി സ്കൂളിലെ സീനിയര്‍ ഷെഫ്‌ ത്രേസ്യാമ്മ

ചേച്ചിയോട് ക്ലാസില്‍ ഇരുന്നോണ്ട് ഉറക്കെ വിളിച്ചു ചോദിച്ചതിനു ബീനടീച്ചര്‍ എന്നെ പുറത്താക്കി ..


****വിശക്കുന്നവന് ഇംഗ്ലീഷ്‌ ദഹിക്കില്ല എന്ന് ബീന ടീച്ചര്‍ക്ക്‌ അറിയില്ലല്ലോ**** 

എട്ടാം ക്ലാസില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കുമ്പോ അവസാന ബഞ്ചില്‍

ഇരുന്നോണ്ട് കൂട്ടുകാരി നീതുവിനെ ലൈന്‍

അടിച്ചതിന് ജോസ്‌ബീന ടീച്ചര്‍ പുറത്താക്കി ..

****ഈ ജോസ്ബീന ടീച്ചര്‍ തന്നെ രണ്ടു കണ്ണും മിനിറ്റിനു മൂന്നാല് തവണ അടക്കുന്നുണ്ടല്ലോ. അതിനൊരു കുറ്റവും ഇല്ല ..****

പ്ലസ്‌ വണ്ണിനു ഇംഗ്ലീഷ്‌ പഠിക്കുമ്പോ ടെക്സ്റ്റ്‌ ബുക്കില്‍ തല വെച്ച്

കിടന്നുറങ്ങിയതിനു ജെസി ടീച്ചര്‍ പൊക്കി ..

***തലേ ദിവസം പ്രോവിഡന്‍സ് തിയറ്ററില്‍ സെക്കന്‍ഡ്‌ ഷോ കഴിഞ്ഞു

വന്നു രണ്ടര മണിക്കൂര്‍ ഉള്ള സിനിമാക്കഥ എസ് എം എസ് വഴി

സുഹൃത്തിന് പറഞ്ഞു കൊടുക്കുന്നവന്റെ സ്ട്രെയിന്‍ എത്രത്തോളം

ഉണ്ടെന്നു മനസിലാവണേല്‍ അനുഭവം വേണം അനുഭവം ..****

പറഞ്ഞു വന്നത് :

ഇങ്ങനെ ഓരോ കാരണത്താല്‍ ക്ലാസിനു അകത്തിരുന്നു

പഠിച്ചതിനേക്കാള്‍ അധികം പുറത്തു നിന്ന് ഇംഗ്ലീഷ്‌ പഠിക്കേണ്ടി വന്ന

പ്യാവം പയ്യനോട് ഒരു ദിവസം

" ഡാ അവര് വിളിച്ചു ഇന്‍റര്‍വ്യൂ ചെയ്യുമ്പോ പച്ചവെള്ളം പോലെ

ഇംഗ്ലീഷ്‌ ഒഴുകണം"

എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും ??

ന്നാലും സംഗതി ഞാന്‍ പയറ്റി .. പക്ഷെ പറഞ്ഞു വന്നപ്പോ പഞ്ചായത്ത്

പൈപ്പിലെ വെള്ളം പോലെ ആയിപ്പോയി എന്ന് മാത്രം .. 
 — feeling ലോകത്ത്‌ എല്ലായിടത്തും ഭാഷ മലയാളമായി എകീകരിച്ചിരുന്നെങ്കില്‍.

ആത്മഹത്യാക്കുറിപ്പ്‌



സമയം ഇന്ന് പുലര്‍ച്ചെ ഏഴര ..

പല്ല് തേയ്ക്കും മുന്‍പേ എഫ ബിയില്‍ കയറി നോട്ടിഫിക്കേഷന്‍ നോക്കുന്നത് ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു . 


അപ്പോഴാണ്‌ പ്രിയ സുഹൃത്തിന്‍റെ അനുമോദന മെസേജ് ശ്രദ്ധയില്‍ പെട്ടത് .. 


"നീ നന്നായി എഴുതുന്നുണ്ടല്ലോ .. 


നിനക്ക് ഇതൊക്കെ ഒരു പുസ്തകത്തില്‍ എഴുതിയാലെന്താ .. "


ആദ്യം കേട്ടപ്പോ വല്ലാതങ്ങു സുഖിച്ചു എങ്കിലും അതിന്‍റെ ദ്വയാര്‍ത്ഥം മനസിലാക്കാന്‍ വൈകി പോയി .. 


"ഈ ചളിയൊക്കെ കൊണ്ട് മോന്തപ്പുസ്തകത്തില്‍ തേയ്ച്ചു നാട്ടാരെ വെറുപ്പിക്കുന്നതിനു പകരം വല്ല നോട്ടു ബുക്കിലോ മറ്റോ എഴുതി സ്വയം ഇരുന്നു വായിച്ചു മടുത്താ പോരെടാ പുല്ലേ"


എന്നാകണം ലവള്‍ ഉദ്ദേശിച്ചത്. 


എന്നിട്ടും എന്താ ഞാന്‍ നന്നാവാത്തെ എന്നല്ലേ ?? 


അതിനു പുറകില്‍ ഒരു കഥയുണ്ട് ... 


*****************************ഒരു മുടിഞ്ഞ ആത്മകഥ *****************************


ഞാന്‍ പ്ലസ്‌ ടൂ നു പഠിക്കുന്ന സമയം .. 


("പഠിക്കുന്ന" എന്ന് വെച്ചതിനു "നുണയാ.." എന്ന് എന്നെ വിളിക്കരുത് ) 


അങ്ങനെ പഠിച്ചു പഠിച്ചു പഠിച്ചു ബോറടിച്ചപ്പോ എഫ് ബിയില്‍ പോസ്ടാന്‍ വേണ്ടി ആത്മകഥ പോലൊരു കഥ എഴുതാന്‍ തിരുമാനിച്ചു .


അങ്ങനെ ആത്മകഥ എന്നൊന്നും പറയാനില്ലെങ്കിലും അന്നും ചളിക്ക് ക്ഷാമമില്ലാത്തത് കൊണ്ട് ഒരു പേജ് നിറയെ കുറെ സെന്റിയും കുട്ടിസാഹിത്യവും ചേര്‍ത്ത് എഴുതിക്കൂട്ടി.


എന്‍റെ കലാസൃഷ്ടി വീട്ടുകാര്‍ ആരും കാണുന്നത് എനിക്ക് പിടിക്കില്ല.

കലാബോധം ഇല്ലെന്നേ .. ( ഞാന്‍ മാത്രം ഇങ്ങനായി ... )

ഞാനെന്തു സാധനം എവിടെ കൊണ്ട് വച്ചാലും വീട്ടിലെ സി ഐ ഡി ആയ ന്‍റെ ചേച്ചീടെ കയ്യില്‍ കിട്ടും. 

ഹും. ഈ ച്യാച്ചി കാരണം കീറി കളഞ്ഞ ലവ് ലെറ്ററിനു കണക്കില്ല 

അതുകൊണ്ട് എന്‍റെ മഹത്തായ ആ കലാസൃഷ്ട്ടിയെ നാലായി മടക്കി പോക്കറ്റില്‍ തിരുകിക്കൊണ്ട് ഞാന്‍ കളിക്കാന്‍ പോയി . 


ഒക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോ ചേട്ടനുമായി ഒന്ന് സ്നേഹപ്രകടനം നടത്തേണ്ടി വന്നു . 


ഞാന്‍ പ്യാവം ആയതിനാല്‍ കിട്ടിയ ഇടിക്ക് ഒരു കണക്കും ഇല്ലാരുന്നു ..


പോരാത്തതിന് എന്‍റെ പേരില്‍ കള്ളക്കേസും പാസാക്കി പഹയന്‍ .


ചേട്ടനെ തല്ലിയ കുറ്റത്തിന് സുപ്രീം കോര്‍ട്ട് (അച്ഛന്‍ ) എന്‍റെ പേരില്‍ സ്വമേധയാ കേസെടുത്തു .

രണ്ടെണ്ണം ആ വകുപ്പിലും കിട്ടി . 

സ്റ്റഡി ലീവ് ആയത് കൊണ്ട് പിറ്റേന്ന് നേരത്തെ എണീറ്റ് കുളിയും കഴിഞ്ഞു ഞാന്‍ കളിക്കാന്‍ പോയി . 


ആ നേരത്താണ് ഈ എഴുത്ത് അലക്കാനിട്ട സൌസറില്‍ നിന്നും സി ഐ ഡി കണ്ടെടുക്കുന്നത് . 


കിട്ടിയ പാടെ രണ്ടു തവണ വായിച്ചു നോക്കീട്ട് കക്ഷി പെരുമ്പറയും കൊണ്ടിറങ്ങി . 

ഡും ഡും ഡും.. 
************************

എന്തൂട്ട് വല്യ കളിയായാലും നാല് മണിയായാ വയറ്റില് ബെല്ലടിക്കും. 


ഉച്ചക്ക് കൂട്ടുകാരന്‍റെ വീട്ടീന്നു കോഴി ബിരിയാണി തട്ടിയത് കൊണ്ട് ഒരു ബെല്ലടി ഒഴിവാക്കിയിരുന്നു . 


ഞാന്‍ വീട്ടിലെത്തിയപ്പോ ഉണ്ട് അമ്മ സെന്ടിയടിച്ചു തലയ്ക്കു കയ്യും വച്ചു ഇരിക്കുന്നു .. 


ചേച്ചിയുടെ മുഖത്ത് പല പല ഭാവങ്ങള്‍ .


ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു സ്പെഷല്‍ ഭാവവും.


എന്തോ കെണി ആണെന്ന് മനസിലായി . 


പക്ഷെ അമ്മ ??? അമ്മക്കെന്തു പറ്റി ?



വയറ്റില്‍ കൂട്ടമണി അടിച്ചപ്പോ ഈ ചിന്തകളോട് ഗുഡ്‌ ബൈ പറഞ്ഞു ഞാന്‍ അടുക്കളയില്‍ കയറി. 


ഒരു കുറ്റി പുട്ടും രണ്ട് ചെറുപഴവും അകത്ത് ചെന്നപ്പോഴാണ് അരികില്‍ എന്നേം നോക്കിക്കൊണ്ട് അമ്മ വന്നു നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നത് ..


കഴിഞ്ഞയാഴ്ച്ച ഞങ്ങള്‍ടെ വീട്ടിലെ ആടിനെ അറവുകാരന്‍ ആലിക്ക വാങ്ങി കൊണ്ട് പോകുമ്പോഴും അമ്മയുടെ മുഖത്ത് ഇതേ ഭാവമായിരുന്നു .

"എന്താ അമ്മേ.. ആരാ മരിച്ചേ ?? "

അവസാനത്തെ പുട്ടിനെയും വയറ്റിലേക്ക് പറഞ്ഞയക്കുന്നതിനിടയില്‍ കഷ്ട്ടപ്പെട്ട് ഞാന്‍ ചോദിച്ചു. 

"മോനെ.. എന്നാലും നീ .. "
"എന്തൂട്ട് ?? "
എനിക്കൊന്നും മനസിലായില്ല 

"ചേട്ടനോട് തല്ലുകൂടിയതിന്റെ പേരില്‍ നീ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കണേ ?? 

ചെറു പ്രായല്ലേ നീ ?? 

ഞങ്ങള്‍ ഇത്രേം നാള്‍ പോറ്റി വളര്‍ത്തിയത് ഇതിനായിരുന്നോ ??


പെറ്റ വയറിന്‍റെ വേദന നിനക്ക് മനസിലാകില്ല "


"അവസാനത്തെ ആ ഡയലോഗ് ഏതു സീരിയലിലെ ആണെന്നു എത്ര ആലോചിച്ചിട്ടും ഒരു പിടീം കിട്ടാതെ ഞാന്‍ ഒന്നൂടെ ചോദിച്ചു . 

"എന്താ കാര്യം ? എന്തൂട്ടാ ഇപ്പൊ പ്രശ്നം ?"
അപ്പോഴേക്കും ച്യാച്ചി ഓടിവന്നു . 
"ഡാ നിന്‍റെയൊരു ആത്മഹത്യാക്കുറിപ്പ്‌ പോക്കറ്റീന്നു കിട്ടീലോ .. നീ ചാവാന്‍ പോവാ ലെ " 

ങേ!!! 



തിന്ന പുട്ട് വരെ ഞെട്ടിത്തരിച്ച നിമിഷം ...

" പിശാശേ അത് ഞാനൊരു കഥ എഴുതിയതാ .. 
അതും ഇന്നലത്തെ അടിയും തമ്മില്‍ യാതൊരു ബന്ധവുമില്ല .." 
എന്ത് പറഞ്ഞിട്ട് എന്താ കാര്യം. 
പിന്നേം കേസ് സുപ്രീം കോടതിയില്‍ . 
അവസാനം എനിക്ക് ഒരു ഉടമ്പടിയില്‍ ജാമ്യം ലഭിച്ചു . 

***മേലാല്‍ കഥ വല്ലതും എഴുതുകയാണെങ്കില്‍ പേപ്പറിനു മുകളില്‍ " കഥ " എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതി വച്ചേക്കണം***


അപമാനിത


ശാസ്ത്രവും ഞാനും

ഏനാമാക്കല്‍ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് .. 

ഉച്ചയൂണ് കഴിഞ്ഞു ആദ്യത്തെ പിരീഡ് ..

"ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കാരണം പറഞ്ഞെ ഡാ.." 

എന്നും പറഞ്ഞോണ്ട് കടന്നു വരുന്ന സോഷ്യല്‍ ടീച്ചര്‍ . 

"കള്ളുംകുടം" എന്നു വിദ്യാര്‍ഥികള്‍ ബഹുമാനപൂര്‍വ്വം വിളിക്കുന്ന ആ 

ടീച്ചറുടെ പേര് ഇപ്പോഴും എനിക്കറിയില്ല .

ഇനി ടീച്ചര്‍മാരെ ഇരട്ടപ്പേര് വിളിച്ചു എന്ന കുറ്റത്തിന് എന്നെ ക്രൂശിക്കാന്‍ 

ആരും വരണ്ട.

ഈ പേരിന് എന്നെക്കാള്‍ പഴക്കമുണ്ട് . 

സീനിയേഴ്സ് തലമുറകളായി കൈമാറി തരുന്ന ചില സംഗതികളാണ് 

ഇതൊക്കെ .

വീണ്ടും ക്ലാസിലേക്ക് : ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കാരണം 

പറഞ്ഞെ ഡാ എന്ന ചോദ്യത്തിന് ഒറ്റവാക്കിലാണ് ഞങ്ങള്‍ പഠിപ്പിസ്റ്റ് 

ആണ്‍പിള്ളാര്‌ ഉത്തരം നല്‍കാറ് .

"അറിയില്ല "

ഇനി അഥവാ അറിഞ്ഞാലും പറയില്ല. കാരണം ഒന്നാം ലോക 

മഹായുദ്ധത്തിന്റെ കാരണം പറഞ്ഞാ പിന്നെ അടുത്ത ചോദ്യം വരും. 

അതില്‍ പങ്കെടുത്തത് ആരൊക്കെ അതിന്‍റെ അനന്തര ഫലങ്ങള്‍ 

എന്തൊക്കെ . പിന്നെ ഇന്ത്യയുടെ നിലപാട് .. അങ്ങനെ പോകും ഒരു 

ഒരുമാതിരി കൂതറ ചോദ്യങ്ങള്‍. അതോടെ ആ പിരീഡ് അങ്ങനെ 

ചോദ്യോത്തര വേളയായി തീര്‍ന്നാല്‍ നഷ്ടം ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്‌ 

തന്നെയല്ലേ.

അത്തരം ഒരു ബുദ്ധിമുട്ട് ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ത്യാഗം സഹിച്ചു 

ഞങ്ങള്‍ ആണ്‍കുട്ടികള്‍ സോഷ്യല്‍ പിരീഡിന്‍റെ പകുതി സമയവും 

നിന്നാണ് പഠിക്കാറു. പെണ്‍കുട്ടികള്‍ എല്ലാം മുടിഞ്ഞ 

പുസ്തകപ്പുഴുക്കള്‍ ആണെന്ന ആരുടെയോ കണ്ടെത്തലില്‍ ഈ ചോദ്യ 

ശരങ്ങള്‍ അവര്‍ക്ക്‌ നേരെ പായിക്കാറില്ല .

പാവം ടീച്ചര്‍.. കുറച്ചുനേരം ടെക്സ്റ്റ്‌ എടുത്തു വായിച്ചിട്ട് ഇടയ്ക്ക് ആ 

കണ്ണടയുടെ മുകളിലൂടെയൊരു നോട്ടമുണ്ട്. ആ ഒരൊറ്റ നോട്ടത്തില്‍ ഒരു 

ലോഡ്‌ പുച്ഛം ഞങ്ങടെ മുഖത്തേക്ക്‌ സെന്‍റ് ചെയ്യും.. 

ഇരിക്കെടാ എല്ലാം . 

പിന്നെ എന്തൊക്കെയോ പിറുപിറുക്കും .. അതുവരെയുള്ള ഉറക്കം 

പോയ വിഷമത്തില്‍ ഞങ്ങള്‍ ഇരിക്കും. 

അന്നും അത് തന്നെ സംഭവിച്ചു. എല്ലാറ്റിനേം ഇരിക്കാന്‍ ആജ്ഞാപിച്ചു 

ക്ലാസ്‌ തുടരുന്നതിനിടയിലാണ് ബാക്ക് ബഞ്ചില്‍ നിന്നും ഒരു ചടപടാ  

ശബ്ദം കേട്ടത് ..

സംഗതി മറ്റൊന്നുമല്ല. ലാസ്റ്റ്‌ ബഞ്ചില്‍ ഇതൊന്നും അറിയാതെ മാന്യമായി 

കിടന്നുറങ്ങിയ ഒരുത്തന്‍ ബഞ്ചില്‍ നിന്നും വീണതാ.. എല്ലാരും എണീറ്റ് 

നിന്ന മറയില്‍ കക്ഷി അസ്സലായി സമാധാനത്തോടെ 

കിടന്നുറങ്ങിയതായിരുന്നു . 

ക്ലാസില്‍ കൂട്ടച്ചിരി ..

അന്ന് ടീച്ചറുടെ ദേഷ്യം പിറുപിറുക്കലില്‍ നിന്നില്ല. എന്താണ്ടോക്കെയോ 

ബീപ് ബീപ് പറഞ്ഞു കക്ഷി .. ഇത്തവണ അവനെ മാത്രം 

എഴുന്നേല്പിച്ചു നിര്‍ത്തി .

ക്ലാസ്‌ ലീഡര്‍ക്ക് പണി കിട്ടിയ വിഷയത്തില്‍ ക്ലാസ്‌ റൂം ഏതാണ്ട് 

നിയമസഭാ സമ്മേളനത്തില്‍ എന്ന പോലെ ബഹളത്തില്‍ മുങ്ങി .


കിട്ടിയ ചാന്‍സില്‍ ലവ് ലെറ്റര്‍ കൊണ്ട് റോക്കറ്റ്‌ 

ഉണ്ടാക്കി വിടാനുള്ള ശ്രമത്തിലായത്കൊണ്ട് ശാസ്ത്ര പഠനത്തില്‍ 

പണ്ടേ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഞാനിതൊന്നും ശ്രദ്ധിച്ചില്ല .

. ഇന്ത്യ അന്ന് റോക്കറ്റ്‌ വിക്ഷേപണത്തില്‍ ഒരുപാട് പഴികള്‍ കേട്ട 

സമയം . നീതുവിനെ ലക്ഷ്യമാക്കി പറന്ന റോക്കറ്റ് ഒരു നിമിഷം എന്‍റെ 

കാല്‍ക്കുലേഷന്‍ തെറ്റിച്ചു .

ലക്‌ഷ്യം പിഴച്ചതിനാണോ കയ്യക്ഷരം ഇഷ്ട്ടാവാഞ്ഞിട്ടാണോ അതോ 

പൈങ്കിളി സാഹിത്യം പിടിക്കാഞ്ഞിട്ടാണോ എന്നറിയില്ല. അന്നാദ്യമായി 

കള്ളുംകുടം എന്നെ തല്ലി. 

ഒരു ശാസ്ത്രഞ്ജന്‍ അന്നവിടെ ആ ക്ലാസില്‍ മരിച്ചു വീണു ... 

ഇന്ന് ഇന്ത്യ ചൊവ്വയിലെക്കും ചന്ദ്രനിലെക്കും ഒക്കെ റോക്കറ്റ്‌ വിടുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ വീണ്ടും ഓര്‍മ്മകള്‍ ഒമ്പതാം ക്ലാസിലേക്ക്‌ കടന്നു ചെല്ലും ..

കരളു കത്തിച്ച ഫയര്‍വാള്‍

നാല് കൊല്ലം മുന്‍പ്‌

ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി പഠിച്ചാല്‍ എല്ലാം നടക്കുമെടാ എന്നതിന് എല്ലാം തെണ്ടി നടക്കുമെടാ എന്ന് കൂട്ടി ചേര്‍ത്തു വായിക്കാന്‍ തുടങ്ങിയ നാളുകള്‍ ..

ഒരു ജോലിക്കായി തെണ്ടിത്തിരിഞ്ഞു നടക്കുമ്പോഴാണ് ആദ്യമായി മാര്‍ക്കറ്റിംഗ് ഫീല്‍ഡിലേക്ക് ഒരു ഇന്‍റര്‍വ്യൂ ഒത്തുകിട്ടിയത് .

ഐ ടി സംബന്ധിയായ കമ്പനി ആയതുകൊണ്ട് മുന്‍പ്‌ പയറ്റിയ എം എസ് ആപ്പീസിന്റെയും ഹാര്‍ഡ്വെയര്‍ കോഴ്സ്‌ ന്‍റെയും ഗ്രാഫിക് ഡിസൈനിംഗ് ന്‍റെയും ഒക്കെ സപ്പ്രിട്ടിക്കറ്റുകള്‍ വാരിക്കൂട്ടി അങ്കത്തിന് പോകാന്‍ തിരുമാനിച്ചു .

 മാര്‍ക്കറ്റില്‍ പോയ ശീലമല്ലാതെ മാര്‍ക്കറ്റിംഗ് നെ കുറിച്ച് വല്യ പിടിയൊന്നുമില്ലാത്തത് കൊണ്ടാണ്  സ്ഥലത്തെ ആസ്ഥാന പണ്ഡിതനും സര്‍വോപരി കരിയര്‍ ഗുരുവുമായ സുഹൃത്തിനെ വിളിച്ചത്  .

എല്ലാരേം ഉപദേശിക്കുന്ന തിരക്കില്‍ ആയതുകൊണ്ട് മൂപ്പര്‍ക്ക്‌ ഇതുവരെ സ്വന്തം കരിയറിനെ കുറിച്ച് ചിന്തിക്കാനേ സമയമില്ലായിരുന്നു. ന്നാലും സകല ഇന്‍റര്‍വ്യൂ നും പോയിണ്ട് കക്ഷി .


"അളിയാ ഒരു കോള് ഒത്ത്ണ്ട്രാ .."

"എന്തൂട്രാ ?? പുത്യേ ലൈനാ ?"

"അല്ലടാ ഒരു ജോലി." 

"ആഹാ. എന്തൂട്ടാണ്ടാ സൂര്യന് തീ പിടിച്ചൂന്നും പറഞ്ഞോണ്ട്  വീട്ടിലെ ഒന്നര ഇഞ്ച്‌ ഓസും വലിച്ചു ഓടുന്ന പണിയാണോ ഡാ" 

(ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി പഠിച്ചതില്‍ പിന്നെ ആകെ കിട്ടിയ ഗുണം ദാ ഇതാണ്. ജോലി എന്ന് പറഞ്ഞാ അപ്പൊ ഇമ്മാതിരി കൊനഷ്‌ട്ട് ഡയലോഗടിക്കും പുല്ലന്മാര്‍ .. എന്ത് ചെയ്യാനാ ഫ്രണ്ട്‌ ആയിപ്പോയില്ലേ. കൊണ്ട് പോയി കളയാന്‍ ഒക്കൂല്ലല്ലോ )

"അല്ലടാ .. ഗംബ്യൂട്ടര് കച്ചോടാ .. പണ്ടാരം എനിക്ക് ഈ മാര്‍ക്കറ്റിംഗ് ഒരു പിടീം ഇല്ല ഇഷ്ടാ.. ഇന്‍റര്‍വ്യൂനു  എന്തൂട്ടൊക്കെ ചോദിക്ക്യോ ആവോ .." 


" മ്മള് കൊറേ പയറ്റിയ ഫീല്‍ഡ.. ഒക്കെ ഞാന്‍ പറഞ്ഞു തരാ .. വാടാ മച്ചാ... ഞാന്‍ ടോക്ക്യോ സിറ്റിയില്‍ തന്നെയുണ്ട് .. 

(ഞെട്ടണ്ട ടോക്ക്യോ സിറ്റി എന്ന് പറഞ്ഞാ ഞങ്ങടെ തൊയക്കാവ് സെന്‍റര്‍ )


പാടൂര് സ്കൂളിലെ ജസ്ന  സ്കൂള്‍ വിട്ടു വരുന്ന നേരമായത് കൊണ്ട് കക്ഷി അവിടെ തന്നെ കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു ..

അത് പറഞ്ഞപ്പോഴാ ഈ ഉപദേശംസ് ഒന്നും ഫ്രീ കിട്ടണത് അല്ല ട്ടാ .  പകരം എത്ര ലവ് ലെറ്റര്‍ എഴുതി കൊടുക്കണം ന്നോ .

 ഹിഹി. അവന്‍റെ ഗ്ലാമര്‍ കൂടീട്ടോ എന്‍റെ രചനാ വൈഭവം കൊണ്ടോ ഇതുവരെ ഒരു പെണ്ണും തെറി വിളിക്കാനല്ലാതെ അവന്‍റെ മുഖത്ത് നോക്കീട്ടില്ല .

"ആ ഞാന്‍ ഗ്രൗണ്ടില്‍ ണ്ടാവും. നിന്‍റെ ഒലിപ്പീര് കഴിഞ്ഞാ അങ്ങോട്ട്‌ വന്നാ മതി . "

വായിനോട്ടത്തില്‍ താല്പര്യമില്ലാത്തത് കൊണ്ടല്ല അവന്‍റെ ഒപ്പം നിന്നാ തല്ലു വരുന്ന വഴി അറിയാത്തത് കൊണ്ടാ ഞാന്‍ ഗ്രൗണ്ടില്‍ വെയ്റ്റിയത്  .

അങ്ങനെ കൃത്യ സമയത്ത് തന്നെ ഞാനവിടെ എത്തി. എങ്കിലും ജസ്നയുടെ ചോര കുടിച്ചു ചിറി തുടച്ചു അവന്‍ വരുമ്പോ സമയം നാലര കഴിഞ്ഞു .

പിന്നെ ഉപദേശംസ് ആരംഭിച്ചു


പ്രധാന ഉപദേശംസ് താഴെ
****************************

1. ഇളിചോണ്ട് ഇരിക്കണം . പണ്ട് അംഗന്‍വാടിയില്‍ കൊണ്ടാക്കുമ്പോ ഉണ്ടായിരുന്ന അതേ മോന്ത പിടുത്തവുമായി ഇരുന്നെക്കരുത് 

2. കുളിച്ചിട്ടു പോണം. അവിടെപോയിരുന്നു അവിടേം ഇവിടേം  ചൊറിയാന്‍ നില്‍ക്കരുത് ന്ന് ..

(ഊതാതെ ബാക്കി പറയടാ പുല്ലേ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ അടുത്ത ഉപദേശത്തിനു ചെവിയോര്‍ത്തു )

3. എന്ത് ചോദിച്ചാലും അറിയില്ല എന്ന് മാത്രം പറയരുത്. അറിയും എന്ന് തന്നെ പറയണം. 

4. പിന്നെ എന്തും വച്ചങ്ങു കാച്ചിയെക്കണം.

ങാ .. തല്‍ക്കാലം ഇത്രേം മതി .

"ഡാ പിന്നേ.. ജോലി കിട്ടിയാ വല്ല ഒഴിവിലും എന്നേം തിരുകി കയറ്റിയേക്കണം. 

ഒരു പാലമിട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണം. ഇടയ്ക്കു വെച്ച് ടോള്‍ ബൂത്ത്‌ തുടങ്ങരുത് ന്ന് .. മനസിലായാ ??"

ഉം. എന്നൊന്ന് അമര്‍ത്തിമൂളിക്കൊണ്ട് ഞാന്‍ സൈക്കിള്‍ ആഞ്ഞു ചവിട്ടി വീട്ടിലേക്ക്‌
*********************

രംഗം 2

ഇന്‍റര്‍വ്യൂ
_____________

കണ്ടാല്‍ മാന്യമാര്‍ എന്ന് തോന്നിപ്പിക്കുന്ന രണ്ടു പേര്‍ ഇരിക്കുന്നു .


വീട്ടു വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു സപ്പ്രിട്ടിക്കറ്റുകള്‍ ഒക്കേം കണ്ടതിനു ശേഷം ഒരു അമിട്ട് ചോദ്യം

"ഫയര്‍ വാള്‍ എന്ന് കേട്ടിട്ടുണ്ടോ ?"

ങേ !! ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി പഠിച്ചു പാസായ എന്നോട് ഫയര്‍ വാള്‍ അറിയുമോ ന്നാ  ??

ഓ പിന്നേ............
ഫയര്‍ വാള്‍ ന്നു പറഞ്ഞാ ഒരു പ്രത്യേകടൈപ്പ് ചുമരാ... അതായത് എങ്ങാനും ഈ കമ്പനി കത്തിപ്പോയാ മ്മടെ കാശ് , ഡോക്യുമെന്റ്സ് ഒക്കെ വെറും  ഫൂ ഫൂ ആയിപ്പോവാന്‍ പാടില്ലല്ലോ . അതോണ്ട് ഇമ്മാതിരി സാധനങ്ങളൊക്കെ എടുത്തു സൂക്ഷിക്കാന്‍ അങ്ങനത്തെ ചുമരോണ്ട് പണിത റൂം ഉപയോഗിക്കും. എന്തൂട്ട് തീ വന്നാലും അത് മാത്രം കത്തൂല്ല ..

എങ്ങനാ അതിന്‍റെ ടെക്നിക്‌ ന്നു വച്ചാ ഈ ചുമരിന്റെ ഉള്ളില് ....
...................
.............................
................................
.................................

അടുത്ത ചോദ്യത്തിന് കാത്തു നില്‍ക്കാതെ തന്നെ ഞാന്‍ ഒന്നരപ്പുറത്തില്‍ കവിയാതെ ഉപന്യസിച്ചു.


പരസ്പരം പുഞ്ചിരി പാസ്‌ ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു മകനെ ഞങ്ങള്‍ കത്തയക്കാം .. ഇപ്പൊ പോക്കോ. ആ പുഞ്ചിരിയില്‍ അവരുടെ മനസ് പറയുന്നത്  ഞാന്‍ വായിച്ചു ..

 "വിനീതെ നീയീ കമ്പനിയുടെ അസറ്റാണെഡാ ... അസറ്റ്" 

പപ്പന്‍ പാസായ സന്തോഷത്തില്‍ നമ്മുടെ  ഉപദേശിക്കു ഒരു മില്‍ക്കിബാറും വാങ്ങിക്കൊടുത്ത് അവന്‍റെ ബാക്കി ഉപദേശത്തിനു ചെവികൊടുക്കാതെ ഞാന്‍ വീടെത്തി . ഉത്തരം എത്രത്തോളം ശരിയെന്നു അറിയാന്‍ ഗൂഗിള്‍ അമ്മാവനെ കൂട്ടുപിടിച്ച ഞാന്‍ തകര്‍ന്നു പോയി .

വിക്കി മോളുടെ വിവരണം കേട്ട് ഞാന്‍ വിക്കി വിക്കി കരഞ്ഞു