കഴിഞ്ഞ ജന്മദിനത്തിന്റെ അന്ന് ..
വെര്‍തെ ഓര്‍മ്മകള്‍ അയവിറക്കാം എന്ന നിഷ്കളങ്കമായ ചിന്തയിലാണ് മുന്‍പ് പഠിച്ച ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഏരിയയില്‍ ഒന്ന് കറങ്ങാന്‍ പോയത് .
"ഹേ ...... പീ .............. ബേ .... ഡേ.. ബ്രോ .. "
പെട്ടെന്നൊരു ന്യൂ ജെന്‍ അശരീരി ..
തിരിഞ്ഞു നോക്കിയപ്പോ കണ്ടത് അതിഫീകര കാഴ്ച ..
ഒരു നത്തോലി ചെക്കന്‍
കാലില്‍ കാന്‍വാസ് ഷൂ .. അതും പച്ച . നല്ല മഞ്ഞ പാന്‍റ്സ് .. പശു നക്കിയ പോലത്തെ മുടി.
ബ്ലാക്ക് ടീഷര്‍ട്ടില്‍ ഒരു മാതിരി ഡിസൈന്‍
പിന്നേ അതിനിടയില്‍ വെളുത്ത കൂട്ടക്ഷരത്തില്‍ എഴുതിയത് വായിച്ചപ്പോ കിളി പാറി
"F***********K YOU"
പിന്നൊരു കൈ ചിഹ്നവും ..
അതെങ്ങനാന്നു പറയണ്ടല്ലോ ..
"നീയേതാടാ ??"
"എന്തൂട്ട് ചോദ്യ ബ്രോ .. ഞാന്‍ ബ്രോ ന്‍റെ എഫ് ബി ഫ്രണ്ട് അല്ലെ .."
"എഹ് !!! യേത് ??"
"എന്നെ മനസിലായില്ലേ ?? ഞാന്‍ ________ശങ്കര്‍ . പള്ളിക്കടവിനടുത്തുള്ള...
ആ ഷാരുഖ് ന്‍റെ ഫോട്ടോ പ്രൊഫൈല്‍ പിക് ആയിട്ട്... കണ്ടിട്ടില്ലേ . ബ്രോ ന്‍റെ എല്ലാ ഫോട്ടോയും ഞാന്‍ ലൈക്കാറുണ്ട്.. പിന്നെ സ്ടാട്ടസ് ഒക്കെ സൂപ്പറാ ട്ടാ .."
ഇടയ്ക്ക് അവനെന്നെ സുഖിപ്പിച്ചത് ഞാന്‍ കേട്ടില്ലെന്നു നടിച്ചു .
അല്‍പ സമയത്തെ ആലോചനയ്ക്ക് ശേഷമാ ആളെ പിടി കിട്ടിയത് . ചായക്കടക്കാരന്‍ ശങ്കുരുട്ടി ചേട്ടന്‍റെ താഴെയുള്ള മോന്‍ .
ശങ്കുരുട്ടി ചേട്ടന്‍ ശങ്കര്‍ ആയതെങ്ങനെ ??
ന്യൂ ജെന്‍ വിക്രിയകള്‍..
ഭാഗ്യം ന്തായാലും തന്തയെ മാറ്റിയില്ല..
മൂത്ത പെങ്കൊച്ച് ആരുടെയോ ഒപ്പം ചാടി പോയതില്‍ പിന്നെ ശങ്കുരുട്ടി ചേട്ടന് ആകെയുള്ളത് ഈ തല തെറിച്ചവന്‍ മാത്രാ.. അടുത്ത കാലത്തൊന്നും ഈ മോതലിനെ ഞാന്‍ കണ്ടിട്ടുമില്ല .
നല്ല സ്നേഹമുള്ള ചേട്ടനാ..
പണ്ട് ഈ പ്രായത്തില്‍ അച്ഛനോടൊപ്പം അവിടെ പുട്ടും പഴോം തട്ടാന്‍ പോകുമ്പോ ചായക്കടയില് ഇവന്‍ അമ്മേടെ ഒക്കത്ത് മൂക്കും ഒലിപ്പിച്ചോണ്ട് വല്യ വായില്‍ കാറുന്നുണ്ടാകും.
ഇവന്‍റെ ബ്രോ വിളി കേള്‍ക്കുമ്പോ അന്നേ ഒരു കുറ്റി പുട്ട് കുത്തി കേറ്റി കൊന്നാ മതിയാരുന്നു എന്ന് തോന്നിപ്പോയി .
"നീയെന്താടാ ഇവിടെ? "
"എന്‍റെ അമ്മേടെ വീട് ഇവിടാ.. ഇവിടെ നിന്നാ ഞാന്‍ പടിക്കണേ .."
"എത്രേലാ പ്പോ ??"
"എട്ടില് .."
"പ്രൊഫൈലില് നീ ഡിഗ്രീ ആണല്ലോ."
" ആ... അത് പിന്നേ.... ഒരു ഇതിനു .."
" ഉം."
"എവിടേയ്ക്കാ ഈ കോലത്തില് ?"
"അച്ഛന്‍റെ വീട്ടീ പോവാ .."
അപ്പോഴും എന്‍റെ നോട്ടം ആ ടീഷര്‍ട്ടില്‍ ആയിരുന്നു.
" എന്തൂട്ട്രാ നിന്‍റെ ഷര്‍ട്ടില് എഴുതീരിക്കണേ ?"
"അത്.. അത് ഇപ്പഴത്തെ ട്രെന്‍ഡ് അല്ലെ ബ്രോ .."
നിന്‍റെ @#$@#$% ലെ ട്രെന്‍ഡ്.
എനിക്കങ്ങ് കലി കേറി ..
" ഉം.. കേറഡാ വണ്ടീല് .. നിന്നെ ഞാന്‍ കൊണ്ടാക്കാം വീട്ടില് .."
ചായക്കട എത്തുന്ന വരെ ഒന്നും മിണ്ടിയില്ല.
എന്തോ പന്തികേട് ചെക്കനും തോന്നിയിരിക്കണം.
രണ്ടു കൊള്ളിച്ചിട്ടു തന്നെ കാര്യം ..
" ശങ്കുരുട്ട്യെട്ടാ.. "
"ആ മോനെ, നിന്നെ കണ്ടിട്ട് കുറെ നാളായല്ലോ.. അച്ഛന് സുഖല്ലേ ??"
" ആ സുഖന്നെ.."
"എന്താ ചേട്ടന്‍റെ വിശേഷങ്ങള്‍ ??"
"ഓ.. പഴേ പോലെ കച്ചോടം ഒന്നുല്ല ഡാ .."
ചില്ല് പെട്ടിയിലെ ഉറക്കം തൂങ്ങിയിരിക്കുന്ന പഴമ്പൊരിയും വടയും പറയാതെ പറയുന്നുണ്ടായിരുന്നു ആ കഥ
"ഇവനെ എവിടന്നു കിട്ടി ?? "
"വരും വഴി കണ്ടപ്പോ കയറ്റീതാ.."
" ഉം.. നീയിരിക്ക്. ഞാന്‍ ചായയെടുക്കാം .."
"വേണ്ട ചേട്ടാ.. പോയിട്ട് ലേശം ധൃതി ണ്ട് .
അല്ല ,
തെന്തു കോലാ ന്‍റെ ചേട്ടാ..."
ആ കുട്ടിപ്പിശാശിനെ ചൂണ്ടിക്കാട്ടി ഞാന്‍ ചോദിച്ചു.
" എന്തൂട്ട് പറയാനാ ഡാ .. നമ്മള് പറഞ്ഞോട്ത്ത് ഒന്നും നിക്കാണ്ടായി പിള്ളാര്.. ഒരുത്തി തന്നെ ഇട്ടേച്ചു പോയി. അതേ പിന്നെ ഞാന്‍ ഒന്നും പറയാറുമില്ല.. എന്നെ എല്ലാരും അറിയണോണ്ട് എവിടെ പോയാലും ഒരു ശ്രദ്ധേണ്ട് എല്ലാര്‍ക്കും "
ശ്ശെടാ രണ്ടു കൊള്ളിക്കാന്‍ ഉള്ള ചാന്‍സ് ചീറ്റി പോയോ ?? അവിടെ വച്ചേ രണ്ടു പൊട്ടിച്ചാ മതിയാരുന്നു ..
"അതല്ല ചേട്ടാ ഇവന്‍ ഇങ്ങനെ നടക്കണോണ്ട് അല്ല. ദേ അവന്‍റെ ഷര്‍ട്ടില് എഴുതീരിക്കണ കണ്ടാ.. "
"അതിപ്പോ ഞാന്‍ കണ്ടിട്ട് എന്തൂട്ടിനാ ണ്ടാ.. നിക്ക് വായിക്കാന്‍ അറിയില്ലല്ലോ .."
"അതിന്‍റെ അര്‍ഥം ന്താ ന്നു മനസിലായാ ? ദേ അവനോടു തന്നെ ചോദിക്ക്. അവന്‍ പറഞ്ഞു തരും ."
ചെക്കന്‍ നിന്ന് പരുങ്ങി..
"എന്തൂട്ട്രാ എഴുതീരിക്കണേ ?? "
"അത് പിന്നെ.. "
"ഉം... ഒലക്ക.. അച്ഛന്‍റെ കൊഞ്ചിച്ചു വളര്‍ത്തിയത്കൊണ്ട് മോള് ഇങ്ങനായി ന്നും പറഞ്ഞു അമ്മ വീട്ടാര് വളര്‍ത്തി നന്നാക്കാന്‍ നോക്കീതല്ലേ.. നീ അവടെ പോയിട്ട് പുത്തകം തൊറക്കില്ലാന്നു എനിക്കറിയാം.. എ ബി സി ഡി വരെ തെറ്റാണ്ട് പറയാന്‍ അറിയോടാ നിനക്ക് ? പിന്നെ ഇമ്മാതിരി കൂട്ടെഴുത്തു കണ്ട് എന്തൂട്ട് അര്‍ത്ഥറിയാനാ. "
അവന്‍റെ മുഖത്ത് നല്ല സ്ട്രോങ്ങ് ടീ പരുവത്തില്‍ നോക്കിയിട്ട് കക്ഷി എന്നിലേക്ക് തിരിഞ്ഞു .
"ഡാ ഇവന്‍റെ പ്രോഗ്രസ് കാര്‍ഡ് ഒപ്പിടാന്‍ ഇപ്രാവശ്യം ഞാനാ പോയെ .. നാണം കേട്ടൂന്നു പറഞ്ഞാ മതീലോ..
പത്തു പന്ത്രണ്ടു വിഷയമുള്ളതില് ഒരെണ്ണം പോലും രണ്ടക്കം കടന്നിട്ടില്ല ..
ഈ ഇവനാ ഇതൊക്കെ വായിച്ചു നോക്കാന്‍ പോണേ ??
പട്ടക്കടലാസോണ്ട് കോണം അടിച്ചു കൊടുത്താ അതും ഇട്ടോണ്ട് നടന്നോളും.. അല്ലാണ്ട് വായിക്കാന്‍ വേണ്ടി ഒരു പേപ്പറു എടുക്കനത് ഞാനിതുവരെ കണ്ടിട്ടില്ല.. "
ആഹാ ഇപ്പൊ പറഞ്ഞു വരുന്നത് ചെക്കന് വിദ്യാഭ്യാസം ഇല്ലാത്തെന്റെ കഥയാ ?
"ഇതതൊന്നും അല്ലെന്‍റെ ചേട്ടാ ..
രണ്ടു കിട്ടാത്തെന്റെ കൊറവാ ചെക്കന് . ഓരോ പുതിയെ ഭാഷേം കൊണ്ട് നടക്കാ .. ഹും."
എന്‍റെ ദേഷ്യം കൂടി കൂടി വന്നു ..
"ന്നാ നീ പറയ് ഡാ . എന്തൂട്ടാ എഴുതീരിക്കണേ.. എന്തൂട്ട പ്രശ്നം. നിക്കൊന്നും മനസിലാവുണില്ല ??"
"ആ.. അത്... അത് പിന്നെ.. ഇതിന്‍റെ അര്‍ത്ഥം ന്താ ന്നു വച്ചാ ..."
അച്ഛന്‍റെ പ്രായമുള്ള ആളോട് ഞാന്‍ എങ്ങനാ ഇതിന്‍റെ മീനിംഗ് പറഞ്ഞു കൊടുക്കാ എന്നറിയാതെ ഞാന്‍ പൊറോട്ട മാവ് പോലെ കുഴങ്ങി
"അത് ശരി അപ്പൊ നീയും ആ പഴേ സ്വഭാവം തന്നെ ലെ ??
ഇപ്പോഴും പഠിക്കില്ലേ ?? അന്ന് നാരായണന്‍ ദേ ഇവടെ വന്നിരുന്നു നീ ഒഴപ്പി നടക്കണ കാര്യം വിഷമത്തോടെ ഇരുന്നു പറഞ്ഞിരുന്നത് ഞാനിന്നും മറന്നിട്ടില്ല . "
നല്ല ബെസ്റ്റ് തന്ത.
പിറകിലേക്ക് നോക്കിയപ്പോ ചെക്കന്റെ കോപ്പിലെ ചിരി.
എന്തോ ഭാഗ്യത്തിന് കൂട്ടുകാരി മിസ്സടിച്ചത് ഞാന്‍ മുതലാക്കി .
" വീട്ടീന്നാ. അത്യാവശ്യായിട്ടു പോണം. ഞാന്‍ പിന്നെ വരാം.. എന്നും പറഞ്ഞു ഞാന്‍ സ്കൂട്ടായി ... "
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു നീങ്ങുന്നതിനിടയില്‍ ആ അശരീരി വീണ്ടും കേട്ടു..
"ബ്രോ അപ്പൊ ഇനി എഫ് ബില് കാണാം ട്ടാ..."
വിത്തൌട്ട് ചായയില് വീണ ഈച്ചയെ കോരി കളയുന്ന തിരക്കിലായിരുന്നു ശങ്കുരുട്ട്യെട്ടന്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ