പയ്യന്നൂര്‍ കോളേജിന്‍റെ വരാന്തയില്‍ വീശണ കാറ്റിന്‍റെ സുഖൊന്നും മ്മടെ തൃശൂര് സെന്‍റ് മേരീസ് കോളേജിന്‍റെ വരാന്തേല് നിന്നാ കിട്ടൂല്ലാ ട്ടാ....
കോളേജില്‍ ഇന്‍റര്‍കോം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്‍റെ ഭാഗമായുള്ള കേബ്ലിംഗ് ചെയ്യാനാണ് ഞങ്ങളുടെ ഇലക്ട്രീഷന്‍ കണ്ണന്‍ ചേട്ടനും ശിഷ്യ ഗണങ്ങളും അവിടെ എത്തിയത്.
പണി തുടങ്ങി കുറച്ച് സമയം കഴിഞ്ഞതേയുള്ളൂ... ശിഷ്യന്മാരില്‍ ഒരുവന് ഈ പെണ്‍പിള്ളാരെ കണ്ടിട്ട് വായില്‍ നിന്ന് തേനൊലിച്ചു തുടങ്ങി..
ക്ലാസ് റൂമില്‍ തൂത്തു വാരിക്കൊണ്ടിരിക്കുന ഒരു ശാലീന സുന്ദരിയെ നോക്കി അവന്‍ ആദ്യ ഡയലോഗ് ഇട്ടു...
"മോളെ ... എന്തേലും ഹെല്‍പ് വേണേ ചേട്ടനോട് പറഞ്ഞാ മതീ ട്ടാ... ഞാനിവിടൊക്കെ തന്നെണ്ട്..."
അത് കേട്ടതും അവള്‍ തൂത്തുവാരല്‍ നിര്‍ത്തി . ചുറ്റുമുള്ള തരുണീമണികളെ ഒന്ന് നോക്കി... എന്നിട്ട് അവന്‍റെ അടുത്തേക്ക് നടന്നു...
തല്ലാനാണോ തലോടാനാണോ എന്നറിയാതെ കുഴങ്ങി നിന്ന അവന്‍റെ മുന്‍പില്‍ ചെന്ന് നിന്നിട്ട് അവള്‍ ഒന്ന് അസ്സലായി പുഞ്ചിരിച്ചു....
അവന്‍റെ കണ്ണുകളില്‍ അനുരാഗം പൂത്തുലഞ്ഞു... അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി...
അന്നേരം അവള്‍ അല്പം ഉച്ചത്തില്‍ മൊഴിഞ്ഞു...
"ചേട്ടാ.. ഹെല്‍പ് ചെയ്യാന്നു പറഞ്ഞ സ്ഥിതിക്ക് ആ ക്ലാസ് റൂമും വരാന്തയും ഒന്ന് വൃത്തിയാക്കിയിട്ടെക്കണേ.
അപ്പോഴേക്കും ഞങ്ങള് അനിയത്തിമാര് ഒന്ന് കറങ്ങീട്ട് വരാ.. "
പറഞ്ഞു തീരും മുന്‍പേ അവന്‍റെ കയ്യില്‍ ചൂലും ഏല്‍പ്പിച്ചിട്ട് ലവള്‍ സിമ്പിള്‍ ആയി നടന്നു ..
വാ പൊത്തി ചിരിച്ചു കൊണ്ട് കൂടെ തോഴിമാരും.
"ഹാപ്പിയായല്ലോ ഡേയ്...
ഇനി ആ ചിറീമത്തെ തേനൊക്കെ നന്നായി തൊടച്ചിട്ടു ക്ലാസ് റൂം ഒക്കെ ക്ലീന്‍ ചെയ്തിട്ട് മോന്‍ പണിക്ക് വന്നാ മതി ട്ടാ.."
എല്ലാം കണ്ടു കൊണ്ട് നിന്ന ഗുരു ശിഷ്യനോട് ആജ്ഞാപിച്ചു..
*****************
*ശുഭം *
*****************
*ശുഭം *
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ